Latest NewsKeralaNews

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പ്രതികളായ സംഭവം: പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം

മലപ്പുറം: മലപ്പുറത്ത്‌ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ഡി.ജി.പിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

കിഴിശ്ശേരിയില്‍ സ്‌കൂള്‍ സമയം കഴിഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം മുന്നോട്ടു വന്നത്. വകുപ്പ് തല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റും.

കേസില്‍ കോഴിക്കോട് ജോലി ചെയ്യുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെതിരെയും കുടുംബം പരാതി നല്‍കിയിരുന്നു. മഫ്തിയിലുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button