Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

പോലീസിന്റെ കള്ളക്കഥ മൂലം സൈനികനും സഹോദരനും ജയിലിൽ കിടന്നത് 12 ദിവസം, വിവാഹവും മുടങ്ങി: കേസിൽ വഴിത്തിരിവ്

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ചേർന്ന് അക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. സൈനികനേയും സഹോദരനെയും ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ് ഉണ്ടാക്കി ഇരുവരെയും ജയിലിൽഅടയ്ക്കുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായ മർദ്ദനമാണ് നടന്നത്. കേസിനെ തുടർന്ന് സൈനികനായ വിഷ്ണുവിൻ്റെ വിവാഹവും മുടങ്ങിയിരുന്നു.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികൻ്റെ സഹോദരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി.

ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ. ഇങ്ങനെ, എംഡിഎംഎ കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചെന്നും എഎസ്ഐയെ പരുക്കേൽപ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാർത്താ കുറിപ്പും പുറത്തിറക്കി.12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്.

ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു. സ്റ്റേഷനിൽ നടന്നത് മൂന്നാം മുറയാണെന്ന് വിഘ്നേഷ് പറഞ്ഞു.സ്റ്റേഷനിൽ നടന്നത് ക്രൂരമായ പീഡനമാണെന്ന് ബോധ്യമാകുന്നതാണ് ഇവരുടെ ശരീരത്തെ പാടുകൾ. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടർന്ന് എസ്ഐയെയും രണ്ട് പൊലീസുകാരെയും സ്ഥലം മാറ്റി. പൊലീസുകാർക്കെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button