ഒട്ടനവധി ചതിക്കുഴികൾ നിറഞ്ഞ സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഒരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാൻ സഹായിക്കുന്നതും, സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതുമായ ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകുന്നത്. ഫാമിലി ലിങ്ക് ആപ്പിൽ ഈ അപ്ഡേഷൻ ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ അപ്ഡേറ്റിൽ പ്രത്യേക ഹൈലൈറ്റ് വിഭാഗം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ, കുട്ടികളുടെ മൊബൈൽ ഉപയോഗം, സ്ക്രീൻ സമയം, അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ എന്നിവയുടെ വിവരങ്ങൾ സ്നാപ്ഷോട്ട് ചെയ്ത് കാണാൻ സാധിക്കും. കുട്ടികളുടെ മൊബൈൽ ഉപയോഗം എങ്ങനെയെന്ന് മനസിലാക്കാൻ ഹൈലൈറ്റ് വിഭാഗം പരിശോധിച്ചാൽ മതിയാകും.
ആപ്പിൽ പ്രത്യേക ലൊക്കേഷൻ ടാബ് ഉൾപ്പെടുത്തിയതിനാൽ, കുട്ടികളുടെയും അവരുടെ ഉപകരണ ലൊക്കേഷനുകളെയും ഒരു മാപ്പിൽ കാണാൻ സാധിക്കും. ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തിയതിനാൽ, കുട്ടികൾ മൊബൈൽ ഫോൺ വഴി വഴിതെറ്റുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നുണ്ട്.
Post Your Comments