Latest NewsIndia

ബംഗളുരുവിൽ കനത്ത മഴ : നഗരം വീണ്ടും വെള്ളക്കെട്ടില്‍, കാറുകള്‍ തകര്‍ന്നു

ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളും വെള്ളത്തിലായി. വാഹനങ്ങളും വീടുകളും വെള്ളത്തിലായി. നഗരത്തിന്റെ വടക്കുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 എംഎം മഴ പെയ്തുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരുവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാൻഹോളുകളിലേക്കും ബേസ്മെന്റ് പാർക്കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഓഫിസിൽ പോയവർക്ക് തിരികെ വീട്ടിലെത്തുന്നതിൽ മഴ മൂലം ബുദ്ധിമുട്ടുണ്ടായി.


ബെംഗളൂരുവിലെ തിരക്കേറിയ സമയമായ ഏഴരയോടെയായിരുന്നു മഴ പെയ്തത്. ഇതോടെ ഓഫിസുകളില്‍ നിന്ന് തിരികെ വീട്ടിലേയ്ക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്‌റ്റേഷനുകളിലടക്കം കുടുങ്ങി. കനത്ത മഴയില്‍ മജസ്റ്റിക്കിന് സമീപം മതില്‍ ഇടിഞ്ഞുവീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാല് കാറുകള്‍ക്കും രണ്ട് ബൈക്കുകള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്.

shortlink

Post Your Comments


Back to top button