ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിതഭാരം. വ്യായാമം ഇല്ലായ്മയും, ക്രമരഹിതമായ ആഹാര രീതിയും ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. അമിതവണ്ണമുള്ളവർ കൃത്യമായ ഡയറ്റ് പിന്തുടരുന്നതിനോടൊപ്പം പോഷക സമൃദ്ധമായ പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. അത്തരത്തിൽ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് പെരുംജീരക വെള്ളം. ഈ പാനീയത്തിന്റെ ഗുണങ്ങൾ പരിശോധിക്കാം.
പെരുംജീരകത്തിൽ ധാരാളം സിങ്ക്, ഫോസ്ഫറസ്, സെലിനിയം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമേ, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്. മിതമായ അളവിൽ പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
Also Read: ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പിൽ മദ്യക്കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞു: ഒരാള്‍ അറസ്റ്റില്‍
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ ഗുണങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, പ്രമേഹം, സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും പെരുംജീരകം വെള്ളം മികച്ച ഓപ്ഷനാണ്.
Post Your Comments