വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 3 മണി മുതൽ രാത്രി 7 വരെ ‘കലാ-സാംസ്കാരിക കൂട്ടായ്മ’ തിരുവനന്തപുരം ഐക്യദാർഢ്യ സമിതി സംഘടിപ്പിക്കും.
ഉച്ചക്ക് 2 ന് ഫോട്ടോ പ്രദർശനത്തോടെ ആരംഭിക്കുന്ന ഈ കൂട്ടായ്മയിൽ പ്രമുഖ ചിത്രകാരന്മാർ കാൻവാസിൽ ചിത്രങ്ങൾ വരയ്‌ക്കും. നാടൻപാട്ടുകളും കടൽപ്പാട്ടുകളും അവതരിപ്പിക്കും.
നാടക കലാകാരന്മാർ, കവികൾ, സാഹിത്യകാരൻമാർ, സാംസ്‌കാരിക നേതാക്കൾ, സമരസമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മറ്റ് ജില്ലകളിൽ കളക്‌ടറേറ്റുകൾ കേന്ദ്രീകരിച്ചാകും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക.
Post Your Comments