കൊച്ചി: നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന്, കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ബസിനെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച് തരം നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എംവിഡി റദ്ദാക്കി.
ബസില്‍ മഞ്ഞ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. ബസിന്റെ ടയര്‍ മോശാവസ്ഥയിലാണ്, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല, റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയിലാണ്, ഫസ്റ്റ് എയ്ഡ് ബോക്സില്‍ മരുന്നുകളില്ല, എന്നിങ്ങനെയുള്ള നിയമ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ബസിന് പുറത്ത് താരങ്ങളുടെ ചിത്രവും ലോഗോയും പതിപ്പിച്ചതിന് നേരത്തെ ബസ് ഉടമയോട് എംവിഡി വിശദീകരണം ചോദിച്ചിരുന്നു. ശനിയാഴ്ച പനമ്പളളി നഗറിൽ വെച്ച് ടീമിന്റെ പരിശീലനത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാന്‍ 14 ദിവസത്തെ സമയമാണ് ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടുള്ളത്.
നിയമ ലംഘനങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ ബസ് സര്‍വ്വീസ് നടത്തില്ല.
ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീക്യത നിറം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സ് ടീം ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളത്.
Post Your Comments