NewsLife StyleHealth & Fitness

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കൃത്യ സമയത്ത് ഉറങ്ങേണ്ടത് അത്യാവശ്യമാണ്

വിവിധ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ്. കൃത്യമായ ഭക്ഷണശീലങ്ങളും വ്യായാമവും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അത്തരത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കൃത്യ സമയത്ത് ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കക്കുറവുള്ളവരിൽ ഇടവിട്ട് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, കൃത്യ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യണം.

Also Read: ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്‍കി എസ്എഫ്ഐ: രാഹുല്‍ ഗാന്ധിയെ കാത്ത് വിദ്യാര്‍ത്ഥി നേതാക്കള്‍

അടുത്തതാണ് പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ പോഷകങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക.

ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ നിർജ്ജലീകരണം തടഞ്ഞ്, ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അതിനാൽ, ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ടു ക്ലാസ് വെള്ളമെങ്കിലും കുടിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button