ആഭ്യന്തര സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 146.59 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,107.19 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 5,025.30 പോയിന്റ് ഉയർന്ന് 17,512.25 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക നേട്ടത്തിലും സ്മോൾക്യാപ് സൂചിക നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചിക 31.54 പോയിന്റ് ഉയർന്ന് 25,069.31 ലും സ്മോൾക്യാപ് സൂചിക 8.82 ശതമാനം താഴ്ന്ന് 28,741.78 ലും വ്യാപാരം അവസാനിപ്പിച്ചു.
നെസ്‌ലെ ഇന്ത്യ, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ, ആർഐഎൽ, ഐടിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
Post Your Comments