Latest NewsSaudi ArabiaNewsInternationalGulf

ബാങ്കിംഗ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുത്: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: ബാങ്കിങ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു ബാങ്ക് ജീവനക്കാരനും ഉപയോക്താവിന്റെ ബാങ്ക് കാർഡ് രഹസ്യ നമ്പർ, പാസ്‌വേഡ്, മൊബൈൽ ഫോണിലേയ്ക്ക് അയച്ച ആക്ടിവേഷൻ കോഡ് (ഒടിപി) എന്നിവ ആവശ്യപ്പെടില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: 37 വയസ് വ്യത്യാസം ഒരു തടസമായിരുന്നില്ല, 19 കാരന് അയൽക്കാരിയായ മുത്തശ്ശിയോട് പ്രണയം: കാത്തിരിപ്പിനൊടുവിൽ വിവാഹം

സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് സൗദി ബാങ്ക്‌സ് മീഡിയ ആൻഡ് ബാങ്കിംഗ് അവയർനസ് കമ്മിറ്റി ദേശീയ ബോധവത്ക്കരണ ക്യാംപെയിനിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ വിവരം അറിയിക്കാം.

Read Also: ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നു, സ്ത്രീകളെ കൊണ്ടുവന്നത് ലൈംഗികവൃത്തിക്കായി

shortlink

Related Articles

Post Your Comments

Related Articles


Back to top button