യാത്ര പോകാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ചരിത്ര അവശേഷിപ്പുകളും, ലോകാത്ഭുതങ്ങളും, സഞ്ചാര കേന്ദ്രങ്ങളുമെല്ലാം കാണാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാകില്ല. അത്തരക്കാർക്ക് എന്നും ഒരു അത്ഭുതമാണ് ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയും അദ്ദേഹത്തിന്റെ സഞ്ചാര വീഡിയോയും. മികച്ചൊരു ക്യാമറാമാൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തോടോപ്പം, കാണികളും സഞ്ചരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വീഡിയോയുടെ പ്രത്യേകത.
ഇപ്പോൾ ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ഒരു സ്ത്രീ ചോദിച്ച ചോദ്യമാണ് ശ്രദ്ധ നേടുന്നത്. ‘സാധാരണ ആളുകളെ പോലെ ഒരിക്കൽ പോലും നിങ്ങളുടെ ക്യാമറ ഒരു സ്ത്രീയുടെ കാലുകളിലേക്കൊ അല്ലെങ്കിൽ മാറിടത്തിലേക്കൊ ശ്രദ്ധ കേന്ദ്രീകരിച്ചു കണ്ടിട്ടില്ല. പലരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ അത്തരത്തിലുള്ള ഒരു രീതികളും പിന്തുടരാതിരുന്നത്’? എന്നായിരുന്നു ഒരു യുവതിയുടെ ചോദ്യം. ഈ ചോദ്യത്തിന് തന്നെ വളരെ വലിയ കൈയ്യടിയായിരുന്നു ലഭിച്ചത്.
ഇതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: ‘ഞാൻ വളരെ മികച്ച ഒരു അച്ഛനും അതിലേറെ മഹിമയുള്ള ഒരു അമ്മയ്ക്കും ജനിച്ച മകനാണ്. എന്നെ പഠിപ്പിച്ച സംസ്കാരം അതല്ല. ഞാൻ ആ സംസ്കാരത്തിലൂടെ ആണ് വളർന്നു വന്നത്’. അദ്ദേഹത്തിന്റെ മറുപടി വൈറലായി. ഇതിലും മികച്ച ഒരു മറുപടി അദ്ദേഹത്തിന് നൽകാൻ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ലോകത്തിന്റെ പല കോണുകളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഒരുപക്ഷേ യാത്ര എന്ന സ്വപ്നം സഫലമാക്കിയ ഒരു വ്യക്തി അദ്ദേഹം തന്നെയായിരിക്കും. യാത്രയെ പ്രണയിച്ച സന്തോഷ് ഇനിയും യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു.
Post Your Comments