Latest NewsNewsIndia

1992 ജൂണിന് മുമ്പ് ജനിച്ചവർ ആകരുത്, സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല: യുവതിയുടെ പരസ്യം വൈറല്‍

ശമ്പളം വര്‍ഷത്തില്‍ 30 ലക്ഷത്തില്‍ കുറവായിരിക്കരുത്

വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നവർ നിരവധിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് വധുവിന്റെ വമ്പന്‍ ഡിമാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഒരു മാട്രിമോണിയല്‍ പ്രൊഫൈലാണ്. വരന്റെ ജനനം 1992 ജൂണിന് മുമ്പ് ആകരുതെന്ന് നിർബന്ധം കാണിക്കുന്ന പരസ്യം ചർച്ചയാകാൻ കാരണം വരന്റെ വിദ്യാഭ്യാസ യോഗ്യതയാണ്.

വരന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ട ചില ബിരുദങ്ങളും പഠനം പൂര്‍ത്തിയാക്കേണ്ട സ്ഥാപനങ്ങളെകുറിച്ചും വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. എംബിഎ, എംടെക്, എംഎസ്, പിജിഡിഎം എന്നിവയിലേതെങ്കിലുമാണ് വരന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ട ബിരുദങ്ങള്‍. IIT ബോംബെ, മദ്രാസ്, കാണ്‍പൂര്‍, ഡല്‍ഹി, റൂര്‍ക്കി, ഖൊരഗ്പൂര്‍, ഗുവാഹത്തി, NIT: കോഴിക്കോട്, ഡല്‍ഹി, കുരുക്ഷേത്ര, ജലന്ധര്‍, ട്രിച്ചി, സൂറത്കല്‍, വാറങ്കല്‍, ഐഐടി ഹൈദരാബാദ്, അലഹബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെയുള്ള ടിയര്‍-1 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍ഗണന.

read also:യുവതിയെ രണ്ട് ദിവസത്തോളം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

എന്‍ജിനിയറിംഗ് ബിരുദധാരികള്‍ ഐഐഎസ് ബാംഗ്ലൂര്‍, ബിഐടിഎസ് പിലാനി, ഹൈദരാബാദ്, ഡിടിയു, എന്‍എസ്‌ഐടി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി (കല്‍ക്കട്ട) എന്നിവിടങ്ങങളില്‍ പഠിച്ചവരായിരിക്കണം. എംബിഎ പഠിച്ചവര്‍ IIM: അഹമ്മദാബാദ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഇന്‍ഡോര്‍, ലഖ്നൗ, കോഴിക്കോട്, എഫ്‌എംഎസ്, ഐഐഎഫ്ടി, ഐഎസ്ബി, ജെബിഐഎംഎസ്, എംഡിഐ, എന്‍ഐടിഐഇ, എസ്പി ജെയിന്‍, എസ്‌ജെഎംഎസ്‌ഒഎം, എക്‌സ്‌എല്‍ആര്‍ഐ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കണം.

ശമ്പളം വര്‍ഷത്തില്‍ 30 ലക്ഷത്തില്‍ കുറവായിരിക്കരുതെന്നും കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം ഇയാളെന്നും പ്രൊഫൈലില്‍ പറയുന്നു. വരന്റെ ഉയരം 5’7′ നും 6′ നും ഇടയിലായിരിക്കണം വരന് 2 സഹോദരങ്ങളില്‍ കൂടരുത്. തുടങ്ങിയ ഡിമാന്റുകൾ പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്തിരിക്കുയാണ് സോഷ്യൽ മീഡിയ

shortlink

Post Your Comments


Back to top button