Latest NewsKeralaNews

തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പൂന്തുറയിൽ ആണ് സംഭവം. കമാൽ റാഫി (52),  ഭാര്യ തസ്നീം (42) എന്നിവരാണ് മരിച്ചത്. ഭാര്യയെ കയർ മുറുക്കി കൊന്ന ശേഷം കമാൽ റാഫി തൂങ്ങി മരിക്കുകയായിരുന്നു.

അതിനിടെ, മലപ്പുറം മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. മഞ്ചേരി കോഴിക്കാട്ട്കുന്നിൽ കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കൊലപ്പെടുത്തിയത്. കുടുംബതര്‍ക്കമാണ് കാരണം.

വീട്ടു മുറ്റത്ത് ജോലി ചെയ്യുകയായിരുന്ന കുഞ്ഞിമുഹമ്മദിനെ ഭാര്യ നഫീസ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കും വാക്കുതര്‍ക്കവുമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button