Life StyleHealth & Fitness

രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുന്നത് ഭാരം കുറയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതം പ്രധാനം ചെയ്യും. അതുകൊണ്ട് തന്നെയാണ് വ്യായാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്. എല്ലാം വാരിവലിച്ചു കഴിക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിവേണം ഭക്ഷണം തെരഞ്ഞെടുക്കാന്‍. തെരഞ്ഞെടുക്കുന്ന ഭക്ഷണം പോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. ഭക്ഷണം കഴിക്കുന്ന സമയം ശരീരത്തിന്റെ ഊര്‍ജ്ജ വിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

സാധ്യമാകുമെങ്കില്‍ രാവിലത്തെ ഭക്ഷണത്തിനു ശേഷം ഒരു പത്ത് മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നത് ആരോഗ്യകരമായ ശരീരം പ്രധാനം ചെയ്യുമെന്നാണ് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്. അതായത് രാവിലെ ഒമ്പത് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ അവര്‍ വൈകുന്നേരം ഏഴ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. നാലു മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകും. മാത്രവുമല്ല ഇവരുടെ ശരീരം കാലറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കും. അതുകൊണ്ട് ഇവരില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button