ഡൽഹി: അഴിമതിക്കാർ, തീവ്രവാദികൾ, മയക്കുമരുന്ന് സംഘങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർ എന്നിവർക്ക് സുരക്ഷിത താവളമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അപകടങ്ങൾക്കെതിരെ ആഗോള പ്രതികരണം വേണമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ലോകം നമ്മുടെ കൂട്ടുത്തരവാദിത്തമാണെന്നും, നല്ല ശക്തികൾ സഹകരിക്കുമ്പോൾ, കുറ്റകൃത്യങ്ങളുടെ ശക്തികൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
195 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത, ഇൻറർപോളിന്റെ 90-ാമത് ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്റർപോൾ ഒരു ചരിത്ര നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ അതിന്റെ 100 വർഷം ആഘോഷിക്കും. ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിനുള്ള സാർവത്രിക സഹകരണത്തിനുള്ള ആഹ്വാനമാണിത്. യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഏറ്റവുമധികം സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
തൊഴിലന്വേഷകർക്കായി ദേശീയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൗദി
അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും പല രാജ്യങ്ങളിലെയും പൗരന്മാരുടെ ക്ഷേമത്തിന് ഹാനികരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അഴിമതിക്കാർക്കും തീവ്രവാദികൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കുംസുരക്ഷിത താവളങ്ങൾ ഉണ്ടാകില്ല. ഭീഷണികൾ ആഗോളമാകുമ്പോൾ പ്രതികരണം പ്രാദേശികമായിരിക്കില്ല, നരേന്ദ്ര മോദി വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് ഇന്ത്യൻ പോലീസ് സേനയെ അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക ക്ഷേമത്തിനായുള്ള ആഗോള സഹകരണമാണ് ഇന്ത്യയുടെ ആഹ്വാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലും ലോകമെമ്പാടുമുള്ള പോലീസ് സേനകൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
Post Your Comments