Latest NewsKeralaNews

തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കീഴിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു

മണ്ണുത്തി: തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കീഴിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. ആദ്യ ഘട്ടമായി തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ ഡിഫൻസും ചേർന്നു മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ അപകട സാധ്യതാ സ്ഥലങ്ങൾ സന്ദർശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കുതിരാനിൽ റോഡ് അറ്റകുറ്റപ്പണിക്കായി കരാർ കമ്പനി താൽക്കാലികമായി സ്ഥാപിക്കുന്ന വാട്ടർ ബാരിയറുകളിൽ ആവശ്യമായ റിഫ്ലക്ടറുകൾ ഇല്ലാത്തതിനെ തുടർന്നു രാത്രി കാലങ്ങളിൽ വാഹനങ്ങൾ ബാരിയറുകളിൽ തട്ടി അപകടത്തിൽപെടുന്നതു പതിവാണ്.

അറ്റകുറ്റപ്പണിക്കായി സ്ഥാപിക്കുന്ന ഡിവൈഡറുകളിൽ റിഫ്ലക്ടർ ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് കരാർ കമ്പനി അധികൃതർക്ക് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകി.

ഡ്രൈവർമാർക്കും വിദ്യാർഥികൾക്കും സുരക്ഷാ ബോധവൽക്കരണ ക്ലാസും ഈ സംഘം നൽകും. കുതിരാനിൽ നടന്ന പരിശോധനയിൽ, തൃശൂർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, സേഫ്റ്റി ബീറ്റ് ഓഫീസർ വി.എസ് സ്‌മിനേഷ് കുമാർ, ഫയർ റെസ്ക്യൂ ഓഫിസർ സുധീഷ്, സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button