കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇരട്ട നരബലി നടന്ന വീട്ടിലെത്തിച്ച് ഒന്നാം പ്രതി മുഹമ്മദ് ഷാഫി പീഡിപ്പിച്ചെന്ന് കരുതുന്ന രണ്ട് യുവതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇവരില്‍ നിന്നാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
Read Also: ജെസ്‌ന തിരോധാന കേസില്‍ സിബിഐ ഇലന്തൂരിലേയ്ക്ക്
ഉല്ലാസയാത്രയെന്ന പേരിലാണ് ഇലന്തൂരിലേക്ക് തങ്ങളെ കൊണ്ടുപോയതെന്ന് യുവതികള്‍ മൊഴി നല്‍കി. എറണാകുളം പൊലീസ് ക്ലബിലേയ്ക്ക് യുവതികളെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഷാഫിയുമായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി യുവതികള്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
നഗരത്തില്‍ താമസിക്കുന്ന രണ്ടു യുവതികള്‍ മുഹമ്മദ് ഷാഫിയുടെ മയക്കുമരുന്ന് വില്‍പന ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവരുടെ ഒത്താശയോടെ പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അതിനിടെ, ശ്രീദേവി എന്ന പേരിലുള്‍പ്പെടെ ഒന്നിലേറെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ മുഹമ്മദ് ഷാഫി ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments