ഉപയോഗശൂന്യമായ പാട്സുകൾ ആക്രി വിലയ്ക്ക് വിറ്റഴിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആക്രി വിൽപ്പനയിലൂടെ കോടികളാണ് സമ്പാദിച്ചിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 28 ശതമാനം വർദ്ധനവോടെ, 2,500 കോടിയിലേറെ രൂപയാണ് ഇത്തവണ ഇന്ത്യൻ റെയിൽവേ നേടിയത്. ആറുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
2022 ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. 2021- 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറുമാസം കൊണ്ട് 2,003 കോടി രൂപയാണ് റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം ആക്രി വിൽപ്പനയിലൂടെ 4,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: ഗോതമ്പ് മാവ് കയറ്റുമതി: പുതിയ ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ
ഏറെക്കാലമായി റെയിൽവേയുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് ആക്രി വിൽപ്പന. ഇത്തവണ 1,751 വാഗണുകൾ, 1,421 കോച്ചുകൾ, 97 ലോക്കുകൾ എന്നിവയാണ് വിറ്റഴിച്ച ആക്രി സാധനങ്ങളിൽ ഉൾപ്പെട്ടത്.
Post Your Comments