ഇടുക്കി: ആനച്ചാലിന് സമീപം ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് മറ്റെവിടെ നിന്നോ പിടികൂടി കൊണ്ടു വന്നു വിട്ടതാണെന്നാണ് എം.എം മണി എം.എൽ.എ. ആനച്ചാലിലെ 87 ഏക്കർ സ്ഥലം റിസർവ്വ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടത് എന്നും എം.എം മണി ആരോപിക്കുന്നു.
ഒരാഴ്ച മുമ്പ് ആനച്ചാൽ ചെങ്കുളത്ത് കണ്ട പുലിയെ ചൊല്ലിയാണ് വിവാദം കടുക്കുകയാണ്. ആദ്യ ദിവസം പോലീസ് പട്രോളിംഗ് സംഘമാണ് പുലിയെ കണ്ടത്. രണ്ടാം ദിവസം രാവിലെ എട്ടരയോടെ സ്ക്കൂൾ ബസിന് മുന്നില്‍ പുലി ചാടി. ഇതോടെ, പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തി. എന്നാൽ, വളർത്തു മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാത്ത സാഹചര്യത്തിൽ കൂടുവെച്ച് പിടികൂടുന്നതിന് സാങ്കേതിക തടസമുണ്ടെന്നാണ് വനംവകുപ്പിന്റെ നിലപാട്.
റിസർവ്വ് വനമായി പ്രഖ്യാപിച്ച സ്ഥലത്ത് വന്യമൃഗങ്ങളുണ്ടെന്ന് വരുത്തി തീർക്കാനുള്ള വനംവകുപ്പിന്റെ തന്ത്രമാണിതെന്നാണ് നാട്ടുകാരുടെയും പരാതി. ഇതിനിടെ റിസർവ്വ് വന പ്രഖ്യാപനത്തിനെതിരെ സമരം ശക്തമാക്കാനാണ് പ്രദേശ വാസികളുടെ തീരുമാനം. പുലിയെ കൂടുവച്ച് പിടികൂടണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
Post Your Comments