കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊച്ചിയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. നിരവധി വെളിപ്പെടുത്തലുകളാണ് പ്രതികൾ നടത്തിയത്. പലതും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കൊലപ്പെടുത്തുന്നതിന് മുമ്പ് ഷാഫി റോസ്‌ലിയുടെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞിരുന്നു.
തുടര്‍ന്ന്, മുറിവുകളില്‍ കറിമസാല തേച്ചുപിടിപ്പിച്ചു. വായില്‍ തുണി തിരുകിവച്ച ശേഷമായിരുന്നു ക്രൂരപീഡനം. ഇര ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് നരബലിയില്‍ പുണ്യമാണെന്നാണ് ഇയാള്‍ ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നത്.
അതേസമയം റോസ്‌ലിയുടെ മൃതദേഹത്തില്‍ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരള്‍, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. മാത്രമല്ല കൊല ചെയ്യപ്പെട്ടതിന് ശേഷം ഏറെ വൈകിയാണ് ശരീരം മറവ് ചെയ്തത്. തലച്ചോര്‍ ഭക്ഷിക്കുവാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നതായി ഭഗവല്‍ സിങ്ങ് പറയുന്നു. മാറിടം ഭക്ഷിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ കരളിന്റെയും വൃക്കയുടേയു കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല.
കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കട്ടപ്പന സ്വദേശി റോസ്‌ലി (49), ധര്‍മ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചര്‍ച്ച് റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മ (52) എന്നിവരെയാണ് പ്രതികള്‍ ബലികൊടുത്തത്. ജൂണ്‍ എട്ടിന് രാത്രിയാണ് റോസ്‌ലി കൊല്ലപ്പെട്ടത്. അതേസമയം, ഇന്ന് ഭഗവല്‍ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിലെ തെളിവെടുപ്പില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
Post Your Comments