KeralaLatest NewsIndia

തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ: ഏതുവിധേനയും തടയാൻ നേതാക്കൾ

തിരുവനന്തപുരം: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാർജുൻ ഖാർ​ഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിർന്ന നേതാക്കൾ. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേതാക്കൾ അവസാന ദിനവും പ്രചാരണത്തിനിറങ്ങുന്നത്. ഒരു തവണ കൂടി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുചോദിക്കാനാണ് മുതിർന്ന നേതാക്കളുടെ പദ്ധതി.

ശശി തരൂരിന് ലഭിക്കുന്ന വോട്ടുകൾ ഏതുവിധേനെയും തടയുക എന്നതാണ് നേതാക്കളുടെ ലക്ഷ്യം. തരൂരിന് വോട്ടുചെയ്യുമെന്ന് സംശയമുള്ള വോട്ടർമാരോട് ഫോൺ വഴിയും അല്ലാതെയും ബന്ധപ്പെടാനാണ് നേതാക്കൾ ഒരുങ്ങുന്നത്. കർണ്ണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റിൽ രാഹുൽ ഗാന്ധിയും ഒപ്പമുള്ള 40ലേറെ ജാഥാംഗങ്ങളും വോട്ട് ചെയ്യും.

സോണിയാഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ വിമാന മാർഗം ഡൽഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാർത്ഥികൾക്ക് എത്ര വോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാൻ ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തിയാണ് എണ്ണുന്നത്.

2000ൽ ആണ് ഇതിന് മുൻപ് കൊൺഗ്രസ്സിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദയ്‌ക്കെതിരെ 98.75ശതമാനം വോട്ട് നേടി സോണിയാഗാന്ധി ജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button