ഡൽഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. അടുത്ത മാസം 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നവംബർ എട്ടിന് സ്ഥാനം ഒഴിയുന്ന ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്.
അയോദ്ധ്യ കേസ് ഉൾപ്പെടെ നിരവധി സുപ്രധാന വിധികളുടെ ഭാഗമായിട്ടുള്ള ജഡ്ജിയാണ് ചന്ദ്രചൂഡ്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ രണ്ട് ഉന്നത ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 1998ൽ അദ്ദേഹം ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായും നിയമിതനായിരുന്നു.
മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം, ഭുവനയെ ലൗജിഹാദില്‍ പെടുത്തിയെന്ന് സൂചന
2013ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് ചന്ദ്രചൂഡ് മൂന്ന് വർഷത്തിന് ശേഷം സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടു. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
Post Your Comments