KollamKeralaNattuvarthaLatest NewsNews

സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച കേ​സ് : പ്രതി അറസ്റ്റിൽ

ക​ണ്ണേ​റ്റ വാ​ഴ​ത്തോ​പ്പി​ൽ വീ​ട്ടി​ൽ പ്ര​ജു(40) ആ​ണ് പി​ടി​യി​ലാ​യ​ത്

ചാ​ത്ത​ന്നൂ​ർ: സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ പിടിയിൽ. ക​ണ്ണേ​റ്റ വാ​ഴ​ത്തോ​പ്പി​ൽ വീ​ട്ടി​ൽ പ്ര​ജു(40) ആ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് ആണ് ഇയാളെ​ പി​ടി​കൂ​ടിയത്. കോ​യി​പ്പാ​ട് സ്വ​ദേ​ശി​യാ​യ ജെം​യി​സ്​ ജോ​ർ​ജി​നും സ​ഹോ​ദ​ര​നാ​യ ബി​നോ​യി​ക്കു​മാ​ണ് കു​ത്തേ​റ്റ​ത്.

Read Also : വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടി: കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ, ആത്മഹത്യ ചെയ്ത് യുവതി

ക​ഴി​ഞ്ഞ ജൂ​ലൈ 10-ന്​ ​രാ​ത്രി 10-ന്​ ​ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി ജ​ങ്​​ഷ​ന് സ​മീ​പം വെച്ചായിരുന്നു കേസിനാസ്പദമായ സം​ഭ​വം. കാ​റി​ൽ വ​ന്ന ബി​നോ​യ് ബൈ​ക്കി​ൽ വ​ന്ന പ്ര​ജു​വും കൂ​ട്ടാ​ളി​യാ​യ ഹൃ​ദ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന്, ബി​നോ​യ് സ​ഹോ​ദ​ര​നെ ഈ ​വി​വ​രം അ​റി​യി​ക്കു​ക​യും ശീ​മാ​ട്ടി ജ​ങ്​​ഷ​ന് സ​മീ​പം വെ​ച്ച് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞു​ നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ പ്ര​ജു​വും ഹൃ​ദ​യും വാ​ഹ​നം ത​ട​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ജെ​യിം​സി​നെയും ത​ട​യാ​ൻ ശ്ര​മി​ച്ച ബി​നോ​യി​യെ​യും കു​ത്തി പരിക്കേൽപ്പിച്ചു. സം​ഭ​വ​ത്തി​ൽ ഹൃ​ദ​യി​നെ നേ​രത്തെ ​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ അ​സി. കമ്മീ​ഷ​ണ​ർ ബി. ​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ശ വി. ​രേ​ഖ, ഫാ​ത്തി​ൽ റാ​ൻ, എ.​എ​സ്.​ഐ ബി​ജു, എ​സ്.​സി.​പി.​ഒ മ​ധു, വി​നീ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button