ഭോപ്പാൽ: ഭാര്യമാരെ കൈമാറ്റം ചെയ്യുന്നതിന് വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന സംഭവത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജരുടെ ഭാര്യയാണ് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തന്നെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടതായും തന്റെ ഫോൺ ഭർത്താവ് പിടിച്ചുവാങ്ങിക്കൊണ്ട് പോയതായും യുവതി പരാതിയിൽ പറയുന്നു. ‘പിന്നീട് മറ്റു പല സ്ത്രീകളും പുരുഷൻമാരുമായും ശാരീരിക ബന്ധം പുലർത്തിയ ശേഷം മദ്യപിച്ച് ബോധമില്ലാതെ ഭർത്താവ് മുറിയിൽ കയറി വന്നു.
മോളി കണ്ണമാലി ഹോളിവുഡ് ചിത്രത്തില്‍: ‘ടുമോറോ’ ചിത്രീകരണം ആരംഭിച്ചു
തുടർന്ന്, ഭാര്യമാരെ കൈമാറുന്ന പരിപാടിക്ക് നിർബന്ധിക്കുകയായിരുന്നു. എന്നാൽ വഴങ്ങാതിരുന്നതോടെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു,’ യുവതി വ്യക്തമാക്കി.
50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ മാതാവും സഹോദരിയും മാസങ്ങളോളം ഉപദ്രവിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Post Your Comments