പെണ്‍കുട്ടികളുടെ കണ്ണ് തുടിച്ചാല്‍ ഇഷ്ടമുള്ളയാളെ കാണാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍, നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്. എന്നാല്‍, ഈ വിശ്വാസങ്ങള്‍ക്ക് പുറമേ കണ്ണ് തുടിയ്ക്കുന്നതിന് ആരോഗ്യവുമായി നല്ല ബന്ധമുണ്ട്. എന്തൊക്കെ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് കണ്ണുകള്‍ തുടിയ്ക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെയാണ് ഇതിനു പിന്നിലെ കാരണങ്ങള്‍ എന്നു നോക്കാം.
അമിത ക്ഷീണം
പലപ്പോഴും അമിത ക്ഷീണമാണ് കണ്ണ് തുടിയ്ക്കുന്നതിനു പിന്നില്‍. അതുകൊണ്ട് തന്നെ, അമിത ക്ഷീണത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രമിക്കുക.
Read Also : വളര്‍ത്തു നായയുടെ കടിയേറ്റ് യുവതിക്കും കുട്ടികള്‍ക്കും ഗുരുതര പരിക്ക്
മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദവും പലപ്പോഴും കണ്ണ് തുടിയ്ക്കുന്നതിന് കാരണമാകാം. അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരില്‍ ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടാവും.
കണ്ണിന്റെ സ്ട്രെയിന്‍
കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു പ്രശ്നം ഉണ്ടാവാം. അതുകൊണ്ട് തന്നെ, വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കുക
അമിതമായി കാപ്പി കുടിയ്ക്കുന്നത്
അമിതമായി കാപ്പി കുടിയ്ക്കുന്നവരിലും കണ്ണിന് തുടിപ്പുണ്ടാകും. അതുകൊണ്ട്, കാപ്പി ശീലത്തിന് വിട നല്‍കുക
മദ്യപാനം
മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്നവരില്‍ മദ്യപിക്കാത്ത സമയത്ത് കണ്ണിന് തുടിപ്പുണ്ടാകുന്നു.
Post Your Comments