
രേവാരി :വളര്‍ത്തുനായയുടെ കടിയേറ്റ് യുവതിക്കും കുട്ടികള്‍ക്കും ഗുരുതര പരിക്ക്. ഹരിയാനയിലെ രേവാരിയിലാണ് സംഭവം. യുവതിയുടെ കാലിലും കൈയിലും തലയിലുമായി 50 സ്റ്റിച്ചുകള്‍ ഉണ്ട്. മുന്‍ ഗ്രാമത്തലവന്‍ സൂരജിന്റെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് ഭാര്യയെയും മക്കളെയും ആക്രമിച്ചത്. സൂരജിനൊപ്പം ഭാര്യയും മക്കളും വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പരിസരത്ത് നിന്ന അവരുടെ നായ ആക്രമിക്കുകയായിരുന്നു. നായയെ അടിച്ച് പിന്തിരിപ്പിക്കാന്‍ സൂരജ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവരുടെ നിലവിളി കേട്ട് എത്തിയവരാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Read Also:വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശിനിക്ക് ഗുരുതര പരിക്ക്
കഴിഞ്ഞ ജൂലായില്‍ ഗുഡ്ഗാവില്‍ 82 കാരിയെ തന്റെ മകന്‍ വളര്‍ത്തിയ പിറ്റ്ബുളിന്റെ കടിയേറ്റ് മരിച്ചിരുന്നു. ലോകത്തെ ആക്രമണകാരികളായ നായകളുടെ ഇനങ്ങളില്‍ ഒന്നാണ് പിറ്റ്ബുള്‍. അടുത്തിടെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ അഞ്ച് ഗ്രാമങ്ങളിലായി 12 പേരെ പിറ്റ്ബുള്‍ ആക്രമിച്ചിരുന്നു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ നായ സഞ്ചരിച്ചാണ് ജനങ്ങളെ ആക്രമിച്ചത്.
Post Your Comments