പത്തനംതിട്ട : ഭീതിയുടെ പര്യായമായി മാറിയിരിക്കുകയാണ് നരബലിയും നരഭോജനവും നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്. രാത്രിയില്‍ ഒറ്റപ്പെട്ട ഭഗവല്‍ സിംഗിന്റെ ആ വീട് കാണുമ്പോള്‍ പലര്‍ക്കും ഇപ്പോള്‍ പേടിയാണ്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വീട്ടുകാര്‍ പലരും സംഭവശേഷം ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. സമീപവീടുകള്‍ക്ക് മുന്നില്‍ പൊലീസ് കാവലും ഇന്നലെ ഏര്‍പ്പെടുത്തിയിരുന്നു.
Read Also: നരബലി നടന്ന പറമ്പില്‍ നിന്നും സോമനെ മടക്കി അയക്കാതെ പൊലീസ്
അതേസമയം, നരബലി കേസിലെ പ്രതികളുമായി ഇലന്തൂരിലേക്ക് പൊലീസ് എത്തുന്നതറിഞ്ഞ് ആകാംഷയോടെയാണ് ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നത്. അഞ്ച് മണിക്കൂറോളം നീണ്ട കാത്തുനില്‍പ്പിനൊടുവില്‍ പ്രതികളെ സ്ഥലത്ത് എത്തിച്ചപ്പോള്‍ ശാപവാക്കുകള്‍ പറഞ്ഞും പുലഭ്യം പറഞ്ഞുമായിരുന്നു കാണികളുടെ സ്വീകരണം. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെ നാട്ടുകാര്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ പിന്‍തിരിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ ആക്രമണം ഭയന്ന് രാത്രിയില്‍ മാത്രമാണ് ഇവരെ പേരിനെങ്കിലും പുറത്തിറക്കി തെളിവെടുക്കാനായത്.
ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഭഗവല്‍ സിംഗിനെ പറമ്പില്‍ എത്തിച്ചെങ്കിലും ജനവികാരം ഭയന്ന് വേഗത്തില്‍ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. പകലന്തിയോളം വെള്ളവും ഭക്ഷണവും വെടിഞ്ഞാണ് പലരും നിന്നത്.
Post Your Comments