KeralaLatest News

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കണ്ണൂർ സ്വദേശിനിയുടെ പീഡനക്കേസ്

കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിക്കെതിരെ കേസെടുത്തു. ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുളളത്.

രണ്ടു വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയും ഭ‍ര്‍ത്താവും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button