നിയമസഭയില്‍ തന്നെ ട്രോളിയെ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തിരിച്ചു ട്രോളി കെ.ടി ജലീല്‍. കോവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന കേസില്‍ കെ.കെ ശൈലജക്ക് കഴിഞ്ഞ ദിവസം ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഡിസംബര്‍ 8 ന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഇതിനെയാണ് ജലീല്‍ ട്രോളിയത്.
പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്നാണ് ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചത്. കെ.കെ ശൈലജയുടെ കാര്യത്തില്‍ ലോകായുക്ത അനുവര്‍ത്തിച്ച നടപടിക്രമങ്ങളൊന്നും തന്റെ കേസ് വന്നപ്പോള്‍ ഉണ്ടായില്ലന്നാണ് ജലീല്‍ പറുന്നത്.
ലോകായുക്ത ഭേദഗതി നിയമസഭയില്‍ വന്ന സമയത്ത് ജലീല്‍ സംസാരിക്കാനെഴുന്നേറ്റപ്പോള്‍ അതിന് തൊട്ടു മുമ്പ് സംസാരിച്ച കെ കെ ശൈലജ ‘ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കുമെന്ന്‘ പറഞ്ഞുകൊണ്ടാണ് ഇരുന്നത്. മൈക്ക് ഓഫ് ചെയ്യാത്തത് മൂലം ടി വി ചാനുലുകളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അലയൊലികൾ അവസാനിക്കും മുന്നേ കെ.കെ ശൈലജക്കെതിരെയും അഴിമതിക്കേസില്‍ ലോകായുക്ത നോട്ടീസ് അയച്ചത് കാവ്യ നീതിയാണെന്നാണ് ജലീലിനെ അനുകൂലിക്കുന്നവരുടെ പക്ഷം.
Post Your Comments