KeralaLatest NewsNews

പാലക്കാട്‌ 13 ബസുകളുടെ കൂടി ഫിറ്റ്നെസ് റദ്ദാക്കി ആർ.ടി.ഒ, ബസുകളില്‍ 3 കെ.എസ്.ആർ.ടി.സിയും 

പാലക്കാട്: പാലക്കാട്‌ ജില്ലയിൽ 3 കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 13 ബസുകളുടെ കൂടി ഫിറ്റ്നെസ് ആർ.ടി.ഒ റദ്ദാക്കി. എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുത്തു. പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ റദ്ദാക്കിയത് 44 ബസുകളുടെ ഫിറ്റ്നസ് ആണ്. ഇവയിൽ മൂന്നു കെ.എസ്.ആർ.ടി.സിയും ഉൾപ്പെടുന്നു. പല ബസുകളിലും വേ​ഗപ്പൂട്ട് കൃത്രിമം നടത്തിയതിന്റെ പേരിലാണ് നടപടി എടുത്തിട്ടുള്ളത്.

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്നും ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉടനടി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ലെന്നും

ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്സുകളും നടത്തുമെന്നും കോടതി വ്യക്തമാക്കി. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തിൽ നിന്നും 10000 രൂപയാക്കി ഈടാക്കും. ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button