പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തെ സന്ദീപാനന്ദ ഗിരി ചാനൽ ചർച്ചയിൽ അപമാനിക്കാൻ ശ്രമിച്ചു. ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ സന്ദീപാനന്ദ ഗിരി നിരവധി പരാമർശങ്ങൾ നടത്തിയത്. ക്ഷേത്രത്തിലെ പ്രതീകാത്മക ഗുരുതിയെയും മറ്റും ഇദ്ദേഹം അപഹസിച്ചതായി ക്ഷേത്ര വൃത്തങ്ങൾ പറയുന്നു. പരാമർശവുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശക സമിതി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഹിന്ദു വിരുദ്ധ – ആചാര വിരുദ്ധ പരാമർശങ്ങൾ ഇതിന് മുൻപ് പല സന്ദർഭങ്ങളിലും നടത്തിയിട്ടുള്ള വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ഇദ്ദേഹം താൻ ഒരു സന്യാസി ആണെന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന വ്യക്തിയാണ്. ക്ഷേത്രത്തിൽ പോകാനുള്ള അവകാശത്തെയും ബിവറേജിൽ ക്യൂ നിൽക്കാനുള്ള അവകാശത്തെയും താരതമ്യം ചെയ്ത സന്ദീപാനന്ദ ഗിരിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു.
ശബരിമല പ്രക്ഷോഭകാലത്ത് ചാനൽ ചർച്ചകളിൽ പങ്കെടുത്ത് പലകുറി അയ്യപ്പ സ്വാമിയെയും ഭക്തരെയും അവഹേളിക്കുന്ന പരാമർശങ്ങൾ സന്ദീപാനന്ദ ഗിരി നടത്തിയിട്ടുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്. കൈലാസ യാത്രയുടെ പേരിൽ സന്ദീപാനന്ദഗിരി വഞ്ചിച്ചതായി എറണാകുളം സ്വദേശി 2014ൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിരുന്നു. സന്ദീപാനന്ദനെതിരെ മീ ടൂ ആരോപണവുമായി 2018ൽ യുവതി രംഗത്ത് വന്നതും വാർത്തയായിരുന്നതാണ്.
Post Your Comments