COVID 19KeralaLatest NewsNews

‘എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാർ’: കോവിഡ് കാലത്തെ കൊള്ളയിൽ കെ.കെ ശൈലജയുടെ വാദമിങ്ങനെ

തിരുവനന്തപുരം: കോവിഡ് കാലത്തെ കൊള്ളയ്ക്ക് പലിശ സഹിതം ആരോഗ്യ വകുപ്പ് മറുപടി പറയേണ്ടി വരും. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം അന്വേഷിക്കാനുള്ള ലോകായുക്തയുടെ ഉത്തരവിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് ശൈലജ അറിയിച്ചു. ലോകായുക്തയുടെ നോട്ടീസിന് വിശദീകരണം നൽകുകയായിരുന്നു അവർ. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ശൈലജ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയത്.

‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓർഡർ നൽകി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകൾ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്. പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാകും. ഒന്നും പ്രശ്നമല്ല. കെഎംസിഎല്ലിന്റെ പ്രവർത്തകർ പിപിഇ കിറ്റ് തീരാൻ പോവുകയാണെന്നും വാങ്ങിയില്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ അപകടത്തിലാകുമെന്നും പറഞ്ഞു. ഞാൻ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കാൻ പറഞ്ഞു. പക്ഷേ, ഗുണനിലവാരവും ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി.

Also Read:സത്യയുടെ മരണത്തോടെ ദുരന്തമായി പിതാവിന്റെ ആത്മഹത്യ, ബ്ലഡ് ക്യാൻസർ രോഗിയായ മാതാവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

മാർക്കറ്റിൽ പിപിഇ കിറ്റിന്റെ വില വർധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പിപിഇ കിറ്റ് 1500 രൂപയായി. ഞാൻ മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോദിച്ചു. പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തിൽ 50,000 പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. 15,000 പിപിഇ കിറ്റ് വാങ്ങിയപ്പോഴേക്കും മാർക്കറ്റിൽ വില കുറയാൻ തുടങ്ങി. തുടർന്ന് 35,000 പിപിഇ
കിറ്റിന്റെ ഓർഡർ റദ്ദാക്കി. പിന്നീട് മാർക്കറ്റിൽ വരുന്ന വിലയ്ക്ക് വാങ്ങി. എന്ത് ശിക്ഷ നൽകിയാലും സ്വീകരിക്കാൻ തയ്യാറാണ്’, കെ.കെ ശൈലജ പറഞ്ഞു.

ഇന്നലെയാണ് കെ.കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നൽകിയത്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്കായിരുന്നു നോട്ടീസ് അയച്ചത്. കോവിഡിന്റെ തുടക്കത്തിൽ പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുടക്കത്തിൽ തന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു. നോട്ടീസിന് ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ലോകായുക്തയുടെ താക്കീത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button