Latest NewsKeralaNews

സ്‌കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണം: വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപൂർവ്വം ചില സ്‌കൂളുകളിൽ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ഇക്കാര്യം കർശനമായി പരിശോധിച്ച് നടപടി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: നവകേരള നിർമ്മിതി: സ്ത്രീകളുടെ തൊഴിൽ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രാധാന്യം: മന്ത്രി ഡോ. ആർ. ബിന്ദു

സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടു എന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചില സ്‌കൂളുകളുടെ പരിസരത്ത് ഉണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആവശ്യമെങ്കിൽ സ്‌കൂൾ നിൽക്കുന്ന സ്റ്റേഷൻ പരിധിയിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്‌കൂൾ അധികൃതർ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ മരണം ആത്മഹത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button