പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ കേസില്‍ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. നാട്ടുകാർക്കിടയിലൂടെ വീടിന് പുറത്ത് ഇറക്കി നടത്തി കൊണ്ടുപോകണമെന്ന് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത് കൊണ്ടുപോയത്. മന്ത്രവാദകേന്ദ്രം പ്രതിഷേധക്കാർ അടിച്ചു തകർത്തു.
Post Your Comments