മൈഗ്രെയ്ന് എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഭീകര സ്വപ്നമാണ്. വിശപ്പ്, ശാരീരികവും മാനസികമായ സമ്മര്‍ദ്ദങ്ങള്‍, അതിക്ഷീണം, ആര്‍ത്തവം, പെരിമെനോപ്പോസല്‍ കാലം(മെനപ്പോസിനോട് അടുപ്പിച്ചു വരുന്ന സമയം), ആദ്യത്തെ ആര്‍ത്തവം, ആര്‍ത്തവവിരാമം, ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം, ഗര്‍ഭധാരണം, ചില ഭക്ഷണരീതികള്‍, വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്റെയും ഗുണനിലവാരം, സൂര്യപ്രകാശം, ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം, ചില ശബ്ദങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് പൊതുവെ മൈഗ്രെയ്ന്‍ വരിക.
എന്താണ് മൈഗ്രെയ്‌നുള്ള ചികിത്സകള്‍,
പ്രധാനമായും ചികിത്സയ്ക്ക് മൂന്നു വശങ്ങളാണ് ഉള്ളത്. മൈഗ്രെയ്ന്‍ ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത രോഗലക്ഷണ നിയന്ത്രണം, മരുന്നുകള്‍ കൊണ്ടുള്ള പ്രതിരോധം എന്നിവയാണ് മൂന്നു വശങ്ങള്‍. മൈഗ്രെയ്ന്‍ വേദന ശമിപ്പിക്കാനുള്ള ചില പൊടികൈകള്‍ താഴെ നല്‍കുന്നു. അവ പരീക്ഷിച്ചു നോക്കാവുന്നതാണ്.
മുന്തിരി ജ്യൂസ്: നല്ല മുന്തിരി ശുദ്ധമായ വെള്ളത്തില്‍ ചേര്‍ത്ത് ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. മധുരം ചേര്‍ക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാന്‍. ഇത് വേദനക്ക് ശമനം നല്‍കും.
ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച് ചേര്‍ത്ത നാരങ്ങാ ജ്യൂസ്, ഇഞ്ചി ഇട്ടുള്ള ചായ എന്നിവ കുടിക്കാം. ഇഞ്ചി അരച്ച് കഴിക്കുന്നതും നല്ലതാണ്.
കറുവപ്പട്ട: കറുവപ്പട്ട പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച് കഴുകി കളയുക. ഇത് വേദനക്ക് ആശ്വാസം നല്‍കും.
Post Your Comments