
പുനലൂർ: ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് പിടിയിലായത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
പുനലൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് അന്തർ സംസ്ഥാന കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവുമായി ട്രെയിൻ മാർഗം വരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Read Also : പേരിന് മനുഷ്യാവകാശ സംഘടന: വ്യാജരസീത് അച്ചടിച്ച് പിരിവ് നടത്തിയ മൂന്നംഗസംഘം പിടിയിൽ
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments