Latest NewsKerala

ഷാഫിയും ലൈലയും ഭഗൽസിങ്ങിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു! കുട്ടികളെയും ഷാഫി കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് മൊഴി

നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി വിവരം. ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചാണ് കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. 16-ാം വയസുമുതല്‍ ഇയാള്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും 2006ലാണ് ആദ്യമായി പിടിയിലാകുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ സിഎച്ച് നാഗരീജു പറഞ്ഞിരുന്നു.

ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയത് ഭഗവല്‍ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരില്‍ എത്തിച്ചത്. ഇരയാകുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോ നിലയുള്ള വ്യക്തിയാണ് ഷാഫി. ഇതിന് വേണ്ടി എത് കഥയും ഇയാള്‍ ഉണ്ടാക്കുമെന്നും പോലീസ് പറയുന്നു.

അതേസമയം രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതികളായ ലൈലയും മുഹമ്മദ് ഷാഫിയും ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചതായി സൂചന. ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തിയ ശേഷം ലൈലയും ഷാഫിയും ഒരുമിച്ച് താമസിക്കുവനായിരുന്നു പദ്ധതി.

പ്രതികള്‍ നരബലിക്ക് ശേഷം നരഭോജനവും നടത്തിയതായി പോലീസ് പറയുന്നു. രണ്ടര മാസം മുമ്പ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങള്‍ പ്രതികള്‍ കഴിച്ചതായി പോലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button