KeralaLatest NewsNews

കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍

രഹനാ ഫാത്തിമയുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍ നിന്ന് തുടങ്ങിയ നവോത്ഥാന ചര്‍ച്ച നാല് വര്‍ഷം പിന്നിടുമ്പോള്‍ നരബലിയിലും നരമാംസ ഭോജനത്തിലും എത്തി നില്‍ക്കുന്നു

തിരുവനന്തപുരം:കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്ത് എത്തിയത്. 2018ല്‍ രഹനാ ഫാത്തിമയുടെ ആരാധനാ സ്വതന്ത്യത്തില്‍ നിന്ന കേരളത്തിലെ നവോത്ഥാന ചര്‍ച്ച നാല് വര്‍ഷം പിന്നിടുമ്പോള്‍ നരബലിയിലും നരമാംസ ഭോജനത്തിലും എത്തി നില്‍ക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ പുറത്തുവിട്ട പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

Read Also: ഷാഫിയും ലൈലയും ഭഗൽസിങ്ങിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു! കുട്ടികളെയും ഷാഫി കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് മൊഴി

2018 ഒക്ടോബറില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയം നവോത്ഥാന മൂല്യങ്ങളും ഭരണഘടനാ ധാര്‍മ്മികതയും രഹ്നാ ഫാത്തിമയുടെ ആരാധനാ സ്വാതന്ത്ര്യവും മാളികപ്പുറത്തമ്മയുടെ മാലയോഗവും സ്ത്രീ ശാക്തീകരണവും സമത്വവും സാഹോദര്യവും മുല മുറിച്ച നങ്ങേലിയുടെ വീരേതിഹാസവും മറ്റുമായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം, 2022 ഒക്ടോബറില്‍ നമ്മുടെ ചര്‍ച്ചാവിഷയം നരബലിയും മനുഷ്യ മാംസ ഭക്ഷണവും ദുര്‍മന്ത്രവാദവും തല മുറിച്ച ലൈലയുടെ പരാക്രമവുമാണ്. നവോത്ഥാനത്തില്‍ നിന്നു നരമാംസ ഭോജനത്തിലേക്കുളള വളര്‍ച്ച അന്യാദൃശം തന്നെ. മനുഷ്യനാകണം ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തങ്ങളുടെ പ്രവര്‍ത്തകനാണ് ഭഗവല്‍ സിംഗെന്ന് സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button