ഡൽഹി: മാധ്യമപ്രവര്‍ത്തക റാണ അയൂബിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഗാസിയാബാദ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ചാരിറ്റിയുടെ മറവില്‍ ജനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്നാണ് കേസ്.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങളിൽ നിന്നും സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍
2020 ഏപ്രിൽ മുതൽ റാണ അയൂബ് ഓൺലൈനിൽ മൂന്ന് ധനസമാഹരണ ചാരിറ്റി ക്യാമ്പയിനുകൾ ആരംഭിച്ചതായും ഇതിലൂടെ 2,69,44,680 രൂപ സമാഹരിച്ചതായും ഇഡി പ്രസ്താവനയിൽ പറഞ്ഞു. ചേരി നിവാസികൾക്കും കർഷകർക്കുമുള്ള ഫണ്ട്, അസം, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഇന്ത്യയിൽ കോവിഡ്19 ബാധിച്ചവരെ സഹായിക്കാൻ എന്നിങ്ങനെ മൂന്ന് ചാരിറ്റി ക്യാമ്പയിനുകളിലൂടെ റാണ അയൂബ് തട്ടിപ്പ് നടത്തിയതായാണ് ഇഡി ആരോപിക്കുന്നത്.
Post Your Comments