തളിക്കുളം: പ്രസവ ശേഷം വിശ്രമത്തിലായിരുന്ന ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവ് ഒന്നര മാസത്തിനു ശേഷം പിടിയിൽ. കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് കടവല്ലൂരിൽ നിന്ന് പിടിയിലായത്. പ്രസവ ശേഷം നമ്പിക്കടവ് ബീച്ചിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ഭാര്യയെ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവില്‍ പോവുകയായിരുന്നു.
ഇന്നലെ തൃശൂർ നഗരത്തിലെ ബന്ധുവിന്റെ ഹോട്ടലിൽ ആസിഫ് എത്തിയതായി അറിഞ്ഞ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ആസിഫ് ജില്ലയിൽ എത്തിയതായി അടുത്തിടെ പോലീസ് വിഡിയോ സന്ദേശം പുറത്തുവിട്ടത് നിർണായകമായി. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഓഗസ്റ്റ് 20നു തളിക്കുളം നമ്പിക്കടവ് സ്വദേശിനിയായ ഭാര്യ അരവശ്ശേരി വീട്ടിൽ അഷിത (25), പിതാവ് നൂർദ്ദീൻ (55) എന്നിവരെ ഇയാൾ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാനെത്തിയ ആസിഫ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഷിത മരിച്ചു.
Post Your Comments