സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നമുണ്ടെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ ഷൈൻ പറഞ്ഞു.
സിനിമയില്‍ സ്ത്രീ പ്രാതിനിത്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം താരം പറഞ്ഞത്.
read also: ഗര്‍ഭിണിയായ ഭാര്യയെ ഇത്രയധികം കഷ്ടപ്പെടുത്തിയിട്ട് ന്യായം പറയാൻ നാണമില്ലേടോ: നടനെതിരെ വിമർശനം
‘സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നമുണ്ട്. എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നാല്‍ വരുന്നവരെല്ലാം നടന്മാര്‍ ആകുന്നില്ല. സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്’- നടൻ പറഞ്ഞു.
സിനിമയില്‍ വനിത സംവിധായകര്‍ വന്നാല്‍ പ്രശ്‌നം കുറയുമോ എന്ന ചോദ്യത്തിന് അവര്‍ വന്നാല്‍ പ്രശ്‌നം കൂടുകയേ ഉള്ളൂ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അമ്മായി അമ്മ മരുമകള്‍ പ്രശ്‌നം ഉണ്ടാകില്ലല്ലോ എന്നും ഷൈന്‍ കൂട്ടിച്ചേർത്തു.
Post Your Comments