KeralaLatest NewsNews

‘അച്ഛന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നു’ – വ്യാജ പ്രചാരണത്തിനെതിരെ വിദ്യാർത്ഥി

ഇലന്തൂർ: കേരളത്തെ വിറപ്പിച്ച ഇലന്തൂർ ഇരട്ട നരബലി കേസിൽ ചില വ്യാജ പ്രചാരണവും കൊഴുക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ ഭഗവൽ സിംഗിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം തന്റെ പിതാവിന്റേതാണെന്ന് വിദ്യാർത്ഥിയുടെ കുറിപ്പ്. ഗോകുൽ പ്രസന്നൻ എന്ന വിദ്യാർത്ഥിയാണ് തന്റെ അച്ഛന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലന്തൂരിൽ നടന്നിരുന്നു. ഈ ജാഥയുടെ മുൻനിരയിൽ ഉണ്ടായിരുന്ന ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പി.കെ പ്രസന്നന്റെ ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. അച്ഛന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവാവ് അറിയിച്ചു.

‘എൻറെ പിതാവും സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി കെ പ്രസന്നൻ, കഴിഞ്ഞദിവസം സഖാവ് കോടിയേരി അനുസ്മരണം സിപിഐ(എം) ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ എൻറെ പിതാവും ഉണ്ടായിരുന്നു. അതാണ് ഭഗവത് സിംഗ് എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട് അങ്ങനെയുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽ പേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്ട കേസ് നൽകുന്നതാണ്’, യുവാവ് ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button