KeralaLatest NewsNews

ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ.ബി.എ ആളൂര്‍ ഹാജരാകും

കേരളത്തെ നടുക്കിയ നരഹത്യയിലെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം, പ്രതികള്‍ക്ക് വേണ്ടി ഹാജരാകും: അഡ്വ.ബി.എ ആളൂര്‍

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ നരഹത്യാ കേസില്‍, പ്രതികള്‍ക്ക് വേണ്ടി  അഡ്വ.ബി.എ ആളൂര്‍ ഹാജരാകും. പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരാകുന്നത്.

Read Also: ഭര്‍ത്താവിനെ വിശ്വസിക്കാനാകില്ലെന്ന് കാമുകി അറിയിച്ചതോടെ ഭഗവല്‍ സിങിനേയും കൊല്ലന്‍ പദ്ധതിയിട്ടു, ലൈലയുടെ മൊഴി

‘സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. പ്രതികള്‍ക്ക് വേണ്ടി ഹാജരാകും. ദമ്പതികള്‍ക്ക് വേണ്ടി ഹാജരാകണമെന്ന് പറഞ്ഞാണ് ആദ്യം എന്നെ സമീപിച്ചത്. ഇപ്പോള്‍ മൂന്ന് പേര്‍ക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മൂന്ന് പേര്‍ക്കും വേണ്ടി ഹാജരാകും’, ആളൂര്‍ പ്രതികരിച്ചു.

 

രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. നരബലിയാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതി ലൈലയുടെ മൊഴിയനുസരിച്ച്, കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളും കരളും യോനീഭാഗവും കറി വെച്ച് ഷാഫിക്ക് നല്‍കിയെന്നും, അയാള്‍ അത് ഭക്ഷിച്ചുവെന്നും ലൈല മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസിന്റെ സ്വഭാവവും മാറും. നരഭോജികളാണെന്നാണ് പുതിയ ആക്ഷേപം. ഇതിന്റെ സത്യാവസ്ഥ അറിയണം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കണം. വക്കാലത്ത് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം മറ്റ് നടപടികളിലേക്ക് കടക്കും, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button