Latest NewsKeralaNews

കേരളത്തെ ഞെട്ടിച്ച ആഭിചാര കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരും പോലീസും തമ്മില്‍ തര്‍ക്കം

അഡ്വ. ബി.എ ആളൂരും പോലീസും തമ്മില്‍ തര്‍ക്കം, ആളൂരിന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തെ ഞെട്ടിച്ച ആഭിചാര കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരും പോലീസും തമ്മില്‍ തര്‍ക്കം. അഡ്വക്കേറ്റ് ആളൂര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിന്റെ ആരോപണം. അസി. കമ്മീഷണര്‍ കെ. ജയകുമാറാണ് ആളൂരിനെതിരെ കോടതിയില്‍ പരാതിപ്പെട്ടത്.

Read Also: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ.ബി.എ ആളൂര്‍ ഹാജരാകും

പ്രതിഭാഗം അഭിഭാഷകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണര്‍ കെ.ജയകുമാര്‍ പറഞ്ഞു. ഇതോടെ, സംഭവത്തില്‍ കോടതി ഇടുപെടുകയായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ പ്രതികളോട് സംസാരിക്കാവൂ എന്ന് ആളൂരിന് കര്‍ശനമായ നിര്‍ദ്ദേശം കോടതി നല്‍കിയിട്ടുണ്ട്.

അതേസമയം ആഭിചാര കൊലക്കേസിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റില്‍ വിട്ടു. പോലീസ് കസ്റ്റഡി അപേക്ഷ പിന്നീട് നല്‍കും. ആഭിചാര കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഭഗവല്‍ സിംഗ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

മുഹമ്മദ് ഷാഫി ബുദ്ധിമാനായ കുറ്റവാളിയാണെന്നാണ് പോലീസ് പറഞ്ഞത്. കൊല നടക്കുന്ന സമയം ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പത്മയെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുന്‍പ് ഇയാള്‍ മൊബൈല്‍ ഫോണ്‍ പൊട്ടിച്ച് കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button