KeralaLatest NewsNews

കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത് തലയറുത്ത്, മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴിച്ചിട്ടു

തിരുവല്ല: കേരളത്തെ ഞെട്ടിച്ച് നരബലി വാർത്ത. രണ്ട് സ്ത്രീകളെ നരബലി നടത്തിയതായി റിപ്പോർട്ട്. കാലടി, കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. മൃതദേഹം കണ്ടെടുക്കാൻ ആർ.ഡി.ഒ അടക്കമുള്ളവർ തിരുവല്ലയിലെത്തി. മിസ്സിംഗ്‌ കേസ് അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്.

ഏജന്റാണ് സ്ത്രീകളെ ദമ്പതിമാർക്ക് വേണ്ടി എത്തിച്ച് നൽകിയത്. ഇവരെ മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏകദേശം അൻപത് വയസിനോട് അടുത്ത് പ്രായമുള്ള സ്ത്രീകളെയാണ് നരബലി നടത്തിയതെന്നാണ് സൂചന. ഇവരെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നു. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button