സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. സെൻസെക്സ് 843.79 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,147.32 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 257.50 പോയിന്റ് ഇടിഞ്ഞ് 16,983.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ
രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. അതേസമയം, മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ 1.5 ശതമാനം വീതമാണ് ഇടിഞ്ഞത്.
ഇന്ന് മെറ്റൽ, ഐടി, റിയലിറ്റി സൂചികകൾക്ക് ബിഎസ്ഇയിൽ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. കൂടാതെ, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഹെൽത്ത് കെയർ, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ മേഖലകൾക്കും മങ്ങലേറ്റു.
Also Read: എഫ്എസ്എസ്എഐ: ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇനി രജിസ്ട്രേഷൻ നിർബന്ധം
ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവ സെൻസെക്സിൽ നേട്ടം ഉണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക്, ദിവിസ് ലാബ്സ്, നെസ്‌ലെ ഇന്ത്യ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments