Latest NewsKerala

സ്പ്രിൻക്ലർ ഇടപാടിൽ വീണാ വിജയന് കോടികൾ ലഭിച്ചു, ശിവശങ്കറിനെ ജനങ്ങൾക്കിട്ട് കൊടുത്ത് പിണറായി കൈകഴുകിയെന്ന് സ്വപ്ന

ന്യൂഡൽഹി: കേരളത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര ബാഗ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിസന്ധിയിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ. ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ സ്വപ്ന പറയുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ഡീലുകളെല്ലാം പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു എന്നാണ്.

2016–20 കാലയളവിൽ ശിവശങ്കർ നടത്തിയ ഇടപാടുകളെ കുറിച്ചാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. 2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും സ്വർണക്കടത്തുകേസ് അന്വേഷിക്കുന്നതിനായി എൻഐഎയെ കൊണ്ടുവന്നത് എം. ശിവശങ്കറിന്റെ ക്രിമിനൽ ബുദ്ധിയായിരുന്നുവെന്നും ശിവശങ്കറിന് ഈ ഏജൻസിയിൽ ‌വലിയ സ്വാധീനമുണ്ടായിരുന്നെന്നും സ്വപ്ന ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ ലഭിച്ച സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും ലഭിച്ചുവെന്നും സ്വപ്ന ആരോപിക്കുന്നു.

തന്നെ കുരുക്കാനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇതുപ്രകാരമാണു മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചത്. സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത ഉടൻതന്നെ കെഎസ്ആർടിസിയുടെ കാർബൺ പരിശോധനയുടെ കരാർ നൽകാനും ശിവശങ്കർ ഇടപെട്ടു. കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നു അതെന്നും സ്വപ്ന ആത്മകഥയിൽ ആരോപിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button