
തൃശ്ശൂര്‍: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാതയില്‍ പിടികൂടി. ദേശീയപാത തൃശ്ശൂർ ആമ്പല്ലൂരിൽ ഹൈവേ പോലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. 20 കിലോഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ചിറ്റിശേരി സ്വദേശി എടച്ചിലിൽ സതീശനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലർച്ചെ 3.30നായിരുന്നു കഞ്ചാവ് പിടികൂടിയത്. തുടർന്ന്, പുതുക്കാട് പോലീസും എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കുകയും പുതുക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തലയോലപ്പറമ്പിലും കഞ്ചാവ് പിടികൂടിയിരുന്നു. 105 കിലോ കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെൻസ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments