ചണ്ഡിഗഢ് : കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം പകുതി കത്തിയ നിലയില്‍ കണ്ടെത്തി. വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിനെട്ടുകാരനായ പവന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹരിയാനയിലെ കൈതാലിലാണ് സംഭവം. ശനിയാഴ്ചയാണ് പ്രദേശത്തെ കൂലിപ്പണികാരനായ വ്യക്തിയുടെ മകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്. പിന്നാലെ നാട്ടുകാരും കുടുംബങ്ങളും ചേര്‍ന്ന് സമീപ പ്രദേശങ്ങളില്‍ എല്ലാം തന്നെ പരിശോധന നടത്തി. കുട്ടിയെ കണ്ടു കിട്ടാത്തതിനെ തുടര്‍ന്ന് പോലീസില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read Also: ഉത്സവകാല ഓഫറുമായി എസ്ബിഐ, ഭവന വായ്പകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പരിശോധന വ്യാപിപ്പിച്ചു. ഇതിനിടയിലാണ് പ്രദേശത്തെ വനമേഖലയില്‍ നിന്നും പാതി കത്തിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ പവന്‍ എന്ന യുവാവുമായി കുട്ടി സംസാരിച്ച് നില്‍ക്കുന്നത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്. ഇതിന് പുറമെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments