ചെറുകിട- ഇടത്തരം വ്യാപാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. വിവിധ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘സ്മാർട്ട് ഹബ് വ്യാപാർ’ എന്ന മൊബൈൽ ആപ്പാണ് എച്ച്ഡിഎഫ്സി ബാങ്ക് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. സ്ഥിര നിക്ഷേപങ്ങൾ തുടങ്ങാനും, മുൻകൂട്ടി അംഗീകരിച്ച വായ്പകൾ നേടാനും, കാർഡുകൾ ലഭിക്കാനും സ്മാർട്ട് ഹബ് വ്യാപാറിന്റെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.
കാർഡുകൾ, യുപിഐ, ക്യുആർ കോഡ് തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, പണമിടപാട് നടത്താൻ സഹായിക്കുന്ന ലിങ്കുകൾ മൊബൈൽ ഫോൺ, ഇ-മെയിൽ എന്നിവ മുഖാന്തരം അയയ്ക്കാനുള്ള സംവിധാനവും ലഭ്യമാണ്. ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനു പുറമേ, വ്യാപാരികൾക്ക് മാർക്കറ്റിംഗ് ഉപകരണമായും ഈ ആപ്പിനെ പ്രയോജനപ്പെടുത്താവുന്നതാണ്. പുതിയ ഓഫറിനെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്കളെ അറിയിക്കാൻ ഈ ആപ്പിലൂടെ സാധിക്കും.
Also Read: ഉത്സവ സീസണിൽ വമ്പൻ നേട്ടവുമായി മീഷോ, ഇത്തവണ മറികടന്നത് ആമസോണിനെ
Post Your Comments